Kerala
കഥകളി കമ്പം വാനോളം ; ഡല്‍ഹിയില്‍ നിന്നും സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കാന്‍ പറന്നെത്തി ഹരിശങ്കര്‍
ഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ ചേര്‍ന്നു നാലുവര്‍ഷം കഥകളി അഭ്യസിച്ചിട്ടുണ്ട് ഹരിശങ്കര്‍.

കൊല്ലം | കോഴിക്കോട് നടന്ന കലോത്സവത്തിലെ കഥകളി വിശേഷങ്ങള്‍ ഡല്‍ഹിയിലെ തന്റെ ടിവിയില്‍ കണ്ട ഒരു ചെറുപ്പകാരന്‍ കലയോടുള്ള അടങ്ങാത്ത ഭ്രമം മൂലം കേരളത്തിലെ സ്‌കൂളില്‍ ചേര്‍ന്ന്, 62ാമത് സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നു. ഹരിശങ്കര്‍ എസ് നായര്‍ ഈ വര്‍ഷത്തെ കലോത്സവത്തിലെ മറ്റൊരു വിസ്മയമാകുന്നു. ആദ്യമായി ഒരു കലോത്സവം നേരിട്ട് കണ്ടതിന്റെ എല്ലാവിധ സന്തോങ്ങളും ഹരിശങ്കറിനുണ്ട്.
കലോത്സവം എങ്ങനെയെന്ന ചോദ്യത്തിന് ഹരിശങ്കറിന്റെ വക ഒറ്റവാക്കില്‍ മറുപടി ‘അടിപൊളി’.
ഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ ചേര്‍ന്നു നാലുവര്‍ഷം കഥകളി അഭ്യസിച്ചിട്ടുണ്ട് ഹരിശങ്കര്‍.
കാസര്‍കോട് ചെറുവത്തൂര്‍ തിമിരി ലക്ഷ്മിഭവനില്‍ മനോജിന്റെയും രാധിക കുറുപ്പിന്റെയും ഏകമകനാണു ഹരിശങ്കര്‍.അമ്മ രാധിക ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നഴ്‌സിങ് ഓഫിസറാണ്.അച്ഛന്‍ മനോജ് ബഹ്‌റൈനിലാണു ജോലി ചെയ്യുന്നത്.