Kozhikode
കാതിബ് അറബിക് പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
'ഗരീബ് നവാസും മാനവിക വികാസവും: സമൂഹിക- ആത്മീയ വായനകള്‍' എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാഷ്ട്രങ്ങളില്‍ നിന്നുമായി നൂറോളം എന്‍ട്രികളാണ് വന്നത്.
പൂനൂര്‍ | മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീറിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് കാതിബ് അറബിക് മീഡിയ കലക്ടീവ് സംഘടിപ്പിച്ച അറബിക് പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഗരീബ് നവാസും മാനവിക വികാസവും: സമൂഹിക- ആത്മീയ വായനകള്‍’ എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാഷ്ട്രങ്ങളില്‍ നിന്നുമായി നൂറോളം എന്‍ട്രികളാണ് വന്നത്.
മുഹമ്മദ് ബാസില്‍ ബിന്‍ അബ്ദുല്‍ ജബ്ബാര്‍ (വാഫി കാമ്പസ്, കാളികാവ്, മലപ്പുറം, കേരള), മുഹമ്മദ് ഷഫീഹ് ബിന്‍ അബ്ദുറസാഖ് (ലക്ചറര്‍, ഷര്‍ഷന്‍ബായ് ഉലു മദ്‌റസ, കിര്‍ഗിസ്ഥാന്‍), മുഹമ്മദ് ഷെഹിന്‍ഷാ മൊല്ല (മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഏഴു രചനകള്‍ മികച്ച സൃഷ്ടികളായി പ്രത്യേക അവാര്‍ഡിനര്‍ഹമായി.
മുഹമ്മദ് ഷഫീഖ് (ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി), അബ്ദുല്‍ റഊഫ്(ജാമിഅ മര്‍കസ്, കാരന്തൂര്‍, കേരള), സഫ്വാന്‍ അബ്ദുല്‍ വാഹിദ് (കമദീനത്തുന്നൂര്‍ ഇമാം റബ്ബാനി കാമ്പസ് കാന്തപുരം, കേരള), മുഹമ്മദ് മുസ്തഫ ഹുദവി (ലക്ചറര്‍, ഖുര്‍ആന്‍ അക്കാദമി, കിര്‍ഗിസ്ഥാന്‍), അബ്ദുല്‍ റഹീം പടിക്കല്‍ (വിറാസ് മര്‍കസ് നോളജ് സിറ്റി, കേരള), ഷെരീഫ് അക്തര്‍ ആസം (ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി, കേരള), റൂഹുല്‍ അമിന്‍ മണ്ഡല്‍ (തൈ്വബ ഗാര്‍ഡന്‍ കോളജ്, വെസ്റ്റ് ബംഗാള്‍). നാളെ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ഉര്‍സെ അജ്മീര്‍ മിസ്‌കുല്‍ ഖിതാമില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഹുസൂര്‍ സയ്യിദ് മഹ്ദിമിയ ചിശ്തി അജ്മീരും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ജാമിഅ റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും.