Ongoing News
കാട്ടാക്കട അശോകന്‍ വധം: ആര്‍ എസ് എസുകാരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, മൂന്നുപേര്‍ക്ക് ജീവപര്യന്തം
ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
തിരുവനന്തപുരം | സി പി എം പ്രവര്‍ത്തകനായിരുന്ന കാട്ടാക്കട അശോകന്‍ വധക്കേസില്‍ ആര്‍ എസ് എസുകാരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചത്.
7, 10, 12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് ശിക്ഷ. ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് കേസിനാസ്പദമായ സംഭവം.
സി പി എം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.