Kerala
കാട്ടാക്കട പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍
സ്‌കൂളിലെ ക്ലാര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.
![](https://assets.sirajlive.com/2025/02/kattakada-897x538.gif)
തിരുവനന്തപുരം | കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലാര്‍ക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും ,പരുത്തിപ്പള്ളി ഗവ വിഎച്ച്എസ്എസ് പ്രിന്‍സിപ്പാളും സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇന്നലെയാണ് സ്‌കൂള്‍ കെട്ടടത്തില്‍ കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌കൂളിലെ ക്ലാര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലാര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.