Connect with us

National

ജമ്മു കശ്മീരിലെ കത്വ ഭീകരാക്രമണം; വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സേന

ആദര്‍ശ് നേഗി, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ഹവല്‍ദാര്‍ കമല്‍ സിംഗ്, നയബ് സുബേദാര്‍ ആനന്ദ് സിംഗ് എന്നിവരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കശ്മീരിലെ  കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ  വിവരങ്ങള്‍ പുറത്തുവിട്ട് സേന. അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണെന്ന് സേന അറിയിച്ചു. ആദര്‍ശ് നേഗി, നായിക് വിനോദ് സിംഗ്, അനുജ് നേഗി, ഹവല്‍ദാര്‍ കമല്‍ സിംഗ്, നയബ് സുബേദാര്‍ ആനന്ദ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കരസേനയുടെ 22 ഗര്‍വാള്‍ റൈഫിള്‍സിലെ ജവാന്‍മാരാണ് അഞ്ച് പേരും. സൈനികരുടെ മൃതദേഹങ്ങള്‍ ഡെറാഡൂണിലെത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച നടന്നേക്കും.

പട്രോളിംഗ് നടത്തുന്നതിനിടെ കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്‌ലി മല്‍ഹാര്‍ റോഡില്‍ ഇന്നലെ ഉച്ചക്കാണ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു.

പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ജമ്മു കാശ്മീരിലെ ദോഡയിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വനമേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.

 

 

 

Latest