National
കവിതയെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍; വ്യാഴാഴ്ച വീണ്ടും ഹാജരാകണം
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കവിതയെ ചോദ്യം ചെയ്യുന്നത്

ന്യൂഡല്‍ഹി | തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍. അതോടൊപ്പം, വരുന്ന വ്യാഴാഴ്ച വീണ്ടും ഹാജരാകണമെന്നും കവിതയോട് ഇ ഡി ആവശ്യപ്പെട്ടു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസിലാണ് ബി ആര്‍ എസ് നേതാവായ കവിതയെ ചോദ്യം ചെയ്യുന്നത്. കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് കവിതയോട് ചോദ്യം ചെയ്യലിന് ഹാജരാകനാകാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് കവിത ചോദ്യം ചെയ്യലിന് ഹാജരായത്.
സി ബി ഐ നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നു.
---- facebook comment plugin here -----