Connect with us

Minimum Marriageable Age of Girls

വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ ഹിന്ദുത്വ അജന്‍ഡയെന്ന് കാസിം ഇരിക്കൂര്‍

രാജ്യത്തെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഈ പരിഷ്‌കാരം കൊണ്ട് പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

കോഴിക്കോട് | പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള മോദി സര്‍ക്കാറിന്റെ നീക്കത്തിന് പിന്നില്‍ ഹിന്ദുത്വ ഫാസിസ്റ്റ് അജന്‍ഡയാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. രാജ്യത്തെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഈ പരിഷ്‌കാരം കൊണ്ട് പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തി നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയവയില്‍ സര്‍ക്കാറിന്റെ കടന്നുകയറ്റം ഏകീകൃത സിവില്‍ കോഡിന് വേണ്ടി സംഘ് പരിവാര്‍ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്. സ്ത്രീകളുടെ ആരോഗ്യം , പോഷകാഹാരം, അന്തസ്സാര്‍ന്ന തൊഴില്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം വിവാഹ പ്രായത്തിന്മേല്‍ കൈവെക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.