കെ സുധാകരന്റെ 'കുത്തിത്തിരിപ്പ്' പരാമര്‍ശത്തിനെതിരെ കെ സി ജോസഫ്
താന്‍ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.
കോട്ടയം | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തനിക്കെതിരെ നടത്തിയ കുത്തിത്തിരിപ്പു പരാമര്‍ശനത്തിനെതിരെ മുതിര്‍ന്ന നേതാവ് കെ സി ജോസഫ്.
താന്‍ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പിന്നെ എന്തു കൊണ്ട് കെ പി സിസി പ്രസിഡന്റിന് അങ്ങിനെ അങ്ങനെ തോന്നി എന്നറിയില്ല. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താന്‍ പറഞ്ഞത്. നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതും കെ പി സി സി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണാന്‍ പോയതും തന്റെ പ്രസ്താവനക്കു ശേഷമാണെന്നു കെ സി ജോസഫ് പറഞ്ഞു.
തന്റെ അഭിപ്രായത്തെ കുത്തിത്തിരിപ്പെന്നു പറഞ്ഞത് പ്രസിഡന്റിന്റെ നാവു പിഴ ആയിരിക്കാം. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെ സി ജോസഫ് പറഞ്ഞു.
---- facebook comment plugin here -----