Kerala
കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാലും വി ഡി സതീശനും
കണ്ണൂരിലെ കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് അഭിമാനമാണ്. എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

കണ്ണൂര്‍| ഡി സി സി പുന:സംഘടനക്ക് പിന്നാലെ കെ സുധാകരന് പിന്തുണ പരസ്യമാക്കി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത്. കെ.സുധാകരന് സര്‍വ്വ സ്വാതന്ത്ര്യവും പൂര്‍ണ പിന്തുണയും നല്‍കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള കരുത്ത് സുധാകരനുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് അഭിമാനമാണെന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. കോണ്‍ഗ്രസിനെ സെമികേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.