Connect with us

Kerala

നന്‍മയുടെ വിമര്‍ശങ്ങളെ സ്വാഗതം ചെയ്യും; തരൂരിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

വിമര്‍ശിച്ചതിന്റെ പേരില്‍ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോണ്‍ഗ്രസിനില്ലെന്ന് കെ സി വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം \  വിമര്‍ശിച്ചതിന്റെ പേരില്‍ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോണ്‍ഗ്രസിനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഡോ. ശശി തരൂര്‍ എംപിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍ .വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊണ്ട് പരിഹാരം കണ്ടെത്തുമെന്നും കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ പോലും മൂന്നാമത് ഇടത് സര്‍ക്കാര്‍ വരുന്നത് ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് മടുത്ത സര്‍ക്കാരിനെ താഴെയിറക്കണമെന്ന് എല്ലാവര്‍ക്കും ഒരേ അഭിപ്രായം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നന്മയുടെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

 

പത്തനംതിട്ടയിലെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു. പത്തനംതിട്ടയില്‍ പറയാത്ത കാര്യങ്ങള്‍ ആണ് വാര്‍ത്തയാക്കിയത്. മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ കേന്ദ്ര സഹായം ലഭിക്കാന്‍ ഒരുമിച്ചു പോകാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒരുമിച്ച് പോകാന്‍ തങ്ങളെ ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും സര്‍ക്കാര്‍ രാഷ്ട്രീയം കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

 

Latest