Kerala
തിരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്‌തെന്ന് കെ സി വേണുഗോപാല്‍; സമഗ്ര അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായോയെന്നതുള്‍പ്പടെ അന്വേഷിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു
തിരുവനന്തപുരം | സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വോട്ടിങ് വൈകിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സി സമഗ്ര അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും മോശമായ തിഞ്ഞെടുപ്പ് നടന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായോയെന്നതുള്‍പ്പടെ അന്വേഷിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ ഇന്നുവരെ ഇല്ലാത്തതരത്തില്‍ അലങ്കോലമാക്കിയ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായി കെസി വേണുഗോപാല്‍ പറഞ്ഞു. ക്യൂനിന്ന ആളുകളെ പീഡിപ്പിച്ച ഇലക്ഷനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. ആറ് മണിക്കൂര്‍ ക്യൂനിന്നിട്ടും കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ 12 സ്ഥലത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടും കുടിനീര്‍ കൊടുക്കാന്‍ പോലും സംവിധാനം ഒരുക്കിയില്ല. തിരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു