loksabha election 2024
ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ സി വേണുഗോപാല്‍ ; രാഹുലിന്റെ തീരുമാനം ഒരാഴ്ചക്കുള്ളില്‍
പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പാക്കിയാല്‍ മത്സരിക്കാമെന്ന് കെ സി നേരത്തെ അറിയിച്ചിരുന്നു
ആലപ്പുഴ | കോണ്‍ഗ്രസിന്റെ ലോക്‌സഭ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സ്ഥാനാര്‍ഥി പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പാക്കിയാല്‍ മത്സരിക്കാമെന്നാണ് കെ സി അറിയിച്ചത്.അതേ സമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്ന് ഒരാഴ്ചക്കുള്ളില്‍ തീരുമാനം ഉണ്ടാകും. വയനാട്ടില്‍ മത്സരിക്കില്ലെന്ന സൂചന രാഹുല്‍ നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.
---- facebook comment plugin here -----