Connect with us

Kerala

ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖ് രേഖകള്‍ സഹിതം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് ഇന്ന്

തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം

Published

|

Last Updated

കൊച്ചി | ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് പോലീസ് ആവശ്യപ്പെട്ട രേഖകള്‍ സഹിതം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് ഇന്ന്.

സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്.

അന്വേഷണ ഉദ്യോഗസഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയില്‍ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പോലീസ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

 

Latest