Connect with us

Kerala

തിരുവനന്തപുരം നഗരസഭക്ക് 10 കോടി കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവ്

അമൃത് പദ്ധതികളുടെ മികച്ച നിര്‍വ്വഹണത്തിനാണ് ഈ ഇന്‍സെന്റീവ് ലഭിച്ചതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രസര്‍ക്കാരില്‍ നിന്ന് 10 കോടി രൂപ തിരുവനന്തപുരം നഗരസഭക്ക് ഇന്‍സെന്റീവ് ലഭിച്ചു. ഇന്‍സന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അമൃത് പദ്ധതികളുടെ മികച്ച നിര്‍വ്വഹണത്തിനാണ് ഈ ഇന്‍സെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളില്‍ കുടിവെള്ളം എത്തിച്ച പ്രവൃത്തികള്‍ക്കാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കേരള വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നഗരസഭയുടെ മേയര്‍ നന്ദി അറിയിച്ചു.

നഗരസഭയ്ക്ക് ലഭിച്ച 10 കോടി രൂപ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിനിയോഗിക്കും. അത് സംബന്ധിച്ച തീരുമാനങ്ങള്‍ വൈകാതെ കൈക്കൊള്ളുമെന്നും മേയര്‍ അറിയിച്ചു.

 

Latest