Kerala
എന്‍ എസ് എസ് സമദൂരം തുടരും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍: സുകുമാരന്‍ നായര്‍
എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമായെന്ന് മനസ്സിലായി.
പത്തനംതിട്ട | എന്‍ എസ് എസ് സമദൂര സിദ്ധാന്തം തുടരുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും അനുവര്‍ത്തിച്ചു വരുന്ന സമദൂര നിലപാട് തുടരും. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമായെന്ന് മനസ്സിലായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും എന്‍ എസ് സെക്രട്ടറി വ്യക്തമാക്കി. അങ്ങനെ യോഗ്യരായി പലരുമുണ്ട്. എല്ലാവരും ആദരിക്കുന്ന വ്യക്തിയായതു കൊണ്ടും നായരായതു കൊണ്ടുമാണ് ചെന്നിത്തലയെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
എസ് എന്‍ ഡി പിയെ അവഗണിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് തകര്‍ന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളാപ്പള്ളി അങ്ങനെ പലതും പറയുമെന്നും അതിനു മറുപടിയില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.