Connect with us

cpi

കാനത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് കെ ഇ ഇസ്മയില്‍

കെ ഇ ഇസ്മയിലിനെ കൂടാതെ കാനത്തിനെതിരെ ചില നേതാക്കള്‍ കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ നേരിട്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി കെ ഇ ഇസ്മായില്‍. കേരളാ പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങ് ഉണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച ദേശീയ സെക്രട്ടറി ഡി രാജക്കെതിരായ കാനത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നടപടി. ദേശീയ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. രാജക്കെതിരായ പ്രസ്താവനയില്‍ സംസ്ഥാന സി പി ഐയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ് ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നടപടി.

കെ ഇ ഇസ്മയിലിനെ കൂടാതെ കാനത്തിനെതിരെ ചില നേതാക്കള്‍ കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ നേരിട്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങ് ഉണ്ടെന്ന് സംശയിക്കുന്നതായി ആനി രാജ ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടീവ് വിലയിരുത്തി. അതിന് ശേഷവും ജനറല്‍ സെക്രട്ടറി കൂടിയായ ഡി രാജ ആനി രാജയെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടും എന്നായിരുന്നു രാജയുടെ വിശദീകരണം.

ജനറല്‍ സെക്രട്ടറി ആയാല്‍ പോലും പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു കാനം ഇതിനെതിരെ രംഗത്തെത്തിയത്.

Latest