Connect with us

National

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ അതിയായി ആഗ്രഹിക്കുന്നു: അശോക് ഗെഹ്‌ലോട്ട്

താനും സച്ചിന്‍ പൈലറ്റും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളില്ലെന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. ഗാന്ധി കുടുബം എന്നില്‍ വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെഹ്‌ലോട്ട് പ്രതികരിച്ചു.

താനും സച്ചിന്‍ പൈലറ്റും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരു പോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നതായും രാജസ്ഥാന്‍ മുഖ്യമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജന്‍സികളെ വെച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ സര്‍ക്കാരിന് ചേരുന്നതല്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

 

 

Latest