Connect with us

Kuwait

റമസാനില്‍ നേടിയെടുക്കുന്ന ആത്മശുദ്ധി ജീവിതത്തിലുടനീളം നിലനിര്‍ത്തുക : ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി

ജഹ്റ മദ്രസ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ സദസ്സില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കുവൈറ്റ് | റമസാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം പകര്‍ത്തിയാല്‍ മാത്രമാണ് വിജയിച്ചവരായി മാറുകയുള്ളൂവെന്ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി. ജഹ്റ മദ്രസ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ സദസ്സില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പിന്നോക്കം നില്‍കുന്നവരെ ചേര്‍ത്ത് പിടിച്ചു അവരെ മുഖ്യധാരയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ സി എഫ് ജഹ്റ മദ്രസ്സ ഉസ്താദ് ഇര്‍ഷാദ് സഖാഫിയുടെ നേതൃത്വത്തില്‍ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ ആലപിച്ച ബുര്‍ദ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ അബ്ദുറഹിമാന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഐ സി എഫ് ജഹ്റ സെന്‍ട്രല്‍ വൈസ് പ്രസിഡന്റ മുഹമ്മദ് ഫദ്ഫരി അധ്യക്ഷത വഹിച്ചു. കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ജഹ്റ സെക്ടര്‍ പ്രസിഡന്റ് ഷഫീഖ് അഹ്‌സനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തേഞ്ചേരി സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള വടകര, ഖാദിസിയ്യ ജഹ്റ സെന്‍ട്രല്‍ പ്രസിഡന്റ് റാഫി ജൗഹരി തെന്മല എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ശാക്കിര്‍ ചെറുവല്ലൂര്‍ സ്വാഗതവും ഹാഫിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

 

Latest