Connect with us

Kerala

ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും ലീഗ് ചേര്‍ത്ത് നിര്‍ത്തുന്നത് അപകടകരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ അടക്കം സകലരെയും അണിനിരത്തിയാണ് സീറ്റുകള്‍ നിലനിര്‍ത്തിയത്

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും ലീഗ് ചേര്‍ത്ത് നിര്‍ത്തുന്നത് അപകടകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി പി എം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളെല്ലാം പതിയെ ബി ജെ പി ശക്തി കേന്ദ്രങ്ങളായിമാറിയ ചരിത്രമാണുള്ളത്. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടാണ് ഈ അവസ്ഥയുണ്ടായതെന്ന് ലീഗ് തിരിച്ചറിയണം.

ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ അടക്കം സകലരെയും അണിനിരത്തിയാണ് സീറ്റുകള്‍ നിലനിര്‍ത്തിയത്. പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് ഈ രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു.

ആകെ നോക്കിയാല്‍ ജനങ്ങള്‍ എല്‍ ഡി എഫിന് ഒപ്പം അണിനിരക്കുന്നു എന്നാണ് ഫലം പറയുന്നത്. പാലക്കാട് എല്‍ ഡി എഫ് വോട്ടു വിഹിതം കൂട്ടാന്‍ കഴിഞ്ഞു. ചേലക്കരയില്‍ രമ്യക്ക് ലോക്‌സഭയില്‍ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാല്‍ എല്‍ ഡി എഫിന് വോട്ടു കൂടി. ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന് ആവേശം പകരുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നും പിണറായി പറഞ്ഞു.

 

Latest