Kerala
കെജ്രിവാളിന്റെ ജാമ്യം; കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനും അമിതാധികാരത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | കെജ്രിവാളിന് ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനും അമിതാധികാരത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്രസര്‍ക്കാര്‍ കെജ്രിവാളിന് ജാമ്യം നല്‍കാതിരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തി.എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാളിന് ലഭിച്ച ജാമ്യം പല സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് മുതല്‍കൂട്ടാകുമെന്നും ബ്രിട്ടാസ് പറഞ്ഞു.
കെജ്രിവാളിന് ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി ഉത്തരവ്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.