National
കെജ്രിവാളും മനീഷ് സിസോദിയയും തോറ്റു
ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി
![](https://assets.sirajlive.com/2025/02/manesh-kejri.gif)
ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി പ്രമുഖരുടെ പരാജയം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ആം ആദ്മിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടു. ബി ജെ പിയിലെ പര്‍വേഷ് ശര്‍മയാണ് മണ്ഡലം പിടിച്ചത്. ജംഗപുര മണ്ഡലത്തില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ മനീഷ് സിസോദിയ പരാജയപ്പെട്ടത്.
മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഒന്നരപതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ്സ് ഭരണത്തിന് നാന്ദി കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്്‌രിവാള്‍ വിജയത്തിലെത്തിലേറിയത് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനെ അടിയറവ് പറയിച്ചാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലെത്തിയത്. 2015 മുതല്‍ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആം ആദ്മിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ ഒന്നാമനായിരുന്നു കെജരിവാള്‍.