Connect with us

National

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും

ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് പകല്‍ 11.30ന് എഎപി എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് കെജരിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. കെജരിവാളിന്റെ വസതിയില്‍ ചേരുന്ന ആം ആദ്മി പാര്‍ട്ടി നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അന്തിമഘട്ട പരിഗണനയില്‍ ആറുപേരാണുള്ളത്.

മന്ത്രിസഭാ അംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗെലോട്ട് എന്നിവര്‍ക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും പരിഗണനയിലുണ്ട്.

രണ്ടുദിവസങ്ങള്‍ക്കുശേഷം ഞാന്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കുമെന്നും ഡല്‍ഹിയില്‍ മാസങ്ങള്‍ക്കുശേഷം പുതിയ തിരഞ്ഞെടുപ്പ് നടക്കുമെന്നും  ഞായറാഴ്ചയാണ് എഎപി പ്രവര്‍ത്തകരുടെ യോഗത്തില്‍  കെജരിവാള്‍ വ്യക്തമാക്കിയത്.

കോടതിയില്‍നിന്നും തനിക്ക് നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയില്‍നിന്നും ഇനി നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാന്‍ ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കെജരിവാള്‍ ജയില്‍മോചിതനായത്.
നവംബറില്‍ മഹാരാഷ്ട്രയ്ക്ക് ഒപ്പം ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം.

---- facebook comment plugin here -----

Latest