Connect with us

National

കെജ്‌രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി; വന്‍ സ്വീകരണമൊരുക്കി എ എ പി പ്രവര്‍ത്തകര്‍

കാതടപ്പിക്കുന്ന കരഘോഷത്തോടെ പ്രിയ നേതാവിനെ സ്വീകരിച്ച് എ എ പി പ്രവര്‍ത്തകര്‍. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് കെജ്‌രിവാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി പദവിയില്‍ ഇരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കാനാണ് ഇതുവരെ രാജിവെക്കാതിരുന്നത്.

തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലെ ഒരാള്‍ മുഖ്യമന്ത്രിയായി തുടരും. എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഓരോ വീട്ടിലും പോയി ജനങ്ങളുടെ അഭിപ്രായം തേടുമെന്നും എ എ പി അധ്യക്ഷന്‍ പറഞ്ഞു.

മദ്യനയ അഴിമതി കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തിരുന്ന കെജ്‌രിവാള്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ജയിലിലടച്ചിട്ടും കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല. മോചിതനായി പുറത്തിറങ്ങിയ പ്രിയ നേതാവിന് വന്‍ സ്വീകരണമാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തിഹാര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്.

 

 

 

 

 

 

 

Latest