Connect with us

National

കെജ്രിവാള്‍ ജയില്‍മോചിതനായി ; ആവേശത്തോടെ വരവേറ്റ് അണികള്‍

ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും ഇതിനായി രാജ്യത്തെ 140 കോടി ജനങ്ങളും ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | 50 ദിവസം നീണ്ടുനിന്ന ജയില്‍വാസത്തിനൊടുവില്‍ കെജ്രിവാള്‍ ജയില്‍ മോചിതനായി. തിഹാര്‍ ജയിലിലെ നാലാം നമ്പര്‍ ഗേയ്റ്റ് വഴിയാണ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാളിന് ഉജ്വലവരവേല്‍പ്പാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.

പുറത്തിറങ്ങിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ സംസാരിച്ചു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. പറഞ്ഞത് പോലെ താൻ തിരിച്ചുവന്നു. ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും ഇതിനായി രാജ്യത്തെ 140 കോടി ജനങ്ങളും ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കള്‍ എത്തിയാണ്  കെജ്രിവാളിനെ  തിഹാർ ജയിലിനു മുന്നില്‍ നിന്നും സ്വീകരിച്ചത്. കെജ്രിവാള്‍ നാളെ  ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തും.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച്  സുപ്രീംകോടതി  ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ഉച്ചയോടെയാണ് . ജാമ്യം അനുവദിച്ചത് ജൂണ്‍ ഒന്ന് വരെയാണ്. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി ഉത്തരവ്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

---- facebook comment plugin here -----

Latest