Connect with us

National

കെജരിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പം മടക്കം

ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ ബംഗ്ലാവിലേക്കാണ് ഇദ്ദേഹം താമസം മാറിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിറകെ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. പിതാവിനും മാതാവിനും ഭാര്യക്കുമൊപ്പമാണ് കെജരിവാള്‍ വസതി ഒഴിഞ്ഞത്. ഔദ്യോഗികവസതിയിലെ ഏവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷമായിരുന്നു മടക്കം. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ ബംഗ്ലാവിലേക്കാണ് ഇദ്ദേഹം താമസം മാറിയത്.

നവരാത്രി ഉത്സവ ഉത്സവ വേളയില്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജരിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്.

കെജരിവാള്‍ മണ്ഡലത്തില്‍ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാര്‍ട്ടി കണക്കൂകുട്ടുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറുമാസത്തോളം കെജരിവാള്‍ തിഹാര്‍ ജയിലിലായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് കേസിനാധാരമെന്ന് ആംആദ്മി ആരോപിച്ചിരുന്നു

---- facebook comment plugin here -----

Latest