Connect with us

anna hasare

കെജ്രിവാള്‍ പണം കണ്ട് മതിമറന്നു; അന്നാ ഹസാരെ

തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ല

Published

|

Last Updated

 

ന്യൂഡല്‍ഹി | കെജ്രിവാള്‍ പണം കണ്ട് മതി മറന്നുവെന്നും അതിന്റെ ഫലമാണ് ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്നും അന്നാ ഹസാരെ. സ്ഥാനാര്‍ഥികള്‍ സംശുദ്ധരായിരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹസാരെ പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹസാരെ തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാള്‍ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ എ എ പി പ്രമുഖരെല്ലാം കാലിടറി വീണ പശ്ചാത്തലത്തിലാണ് കേജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ ഹസാരെയുടെ പ്രതികരണം.

 

 

Latest