Connect with us

National

കെജരിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും; ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാന്‍ നീക്കം

ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി |  മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്. പാസ്വേഡ് നല്‍കാന്‍ വിസമ്മതിച്ചാല്‍ മറ്റ് വഴികള്‍ തേടാനാണ് നീക്കം.

ഗോവയിലെ ചില ആംആദ്മി സ്ഥാനാര്‍ഥികളെയും കേജരിവാളിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.ഗോവ ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പലേക്കര്‍ ഉള്‍പ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബേങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇഡി ആവശ്യപെട്ടു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു.

 

---- facebook comment plugin here -----

Latest