Connect with us

Kerala

കോട്ടയത്തെ നോളജ് സെന്റര്‍ പൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ച് കെല്‍ട്രോണ്‍

സെന്റര്‍ അനുയോജ്യമായ മറ്റൊരു കെട്ടിടത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും.

Published

|

Last Updated

കോട്ടയം| കോട്ടയം നാഗമ്പടത്തെ നോളജ് സെന്റര്‍ പൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ച് കെല്‍ട്രോണ്‍. നാഗമ്പടത്ത് നോളജ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം മാര്‍ച്ച് 31 ന് ഒഴിയുകയാണെന്ന് കാണിച്ച് കെല്‍ട്രോണ്‍ അധികൃതര്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. സ്വകാര്യ തൊഴില്‍ പരിശീലകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കെല്‍ട്രോണ്‍ അധികൃതരുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കുന്നതായി കെല്‍ട്രോണ്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചു. സെന്റര്‍ അനുയോജ്യമായ മറ്റൊരു കെട്ടിടത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും. പുതിയ കെട്ടിടം കണ്ടുപിടിക്കുന്നതിന് അധികൃതര്‍ ശ്രമം ആരംഭിച്ചു.

നൈപുണ്യ പരിശീലനം ഇന്റേണ്‍ഷിപ്പിപ്പ്, പിഎസ്സി നിയമങ്ങള്‍ക്കുള്ള ഡിസിഎ, പിജിഡിസിഎ കോഴ്‌സുകള്‍ എന്നിവയ്ക്കായി നിരവധി ഉദ്യോഗാര്‍ഥികളാണ് നോളജ് സെന്ററിനെ ആശ്രയിക്കുന്നത്.

 

Latest