Kerala
ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ന്യൂഡല്‍ഹി | ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് മലയാളത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഓണക്കൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ തന്റെ ജീവിതയാത്ര ജോര്‍ജ് ഓണക്കൂര്‍ രണ്ടു ഭാഗങ്ങളിലായി കുറിച്ചിട്ട കൃതിയാണ് ഹൃദയരാഗങ്ങള്‍. എം ലീലാവതി, കെ പി രാമനുണ്ണി, കെ എസ് രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ശിപാര്‍ശ നല്‍കിയത്. ഒരു ലക്ഷം രൂപയും താമ്രപത്രവും ഷോളും അടങ്ങുന്നതാണ് അവാര്‍ഡ്.
ബാലസാഹിത്യ പുരസ്‌ക്കാരത്തിന് രഘുനാഥ് പലേരിയുടെ ‘അവര്‍ മൂവരും മഴവില്ലും’ എന്ന നോവല്‍ അര്‍ഹമായി. മോബിന്‍ മോഹന്‍ രചിച്ച ‘ജക്കരന്ത’ എന്ന നോവലിനാണ് ഈ വര്‍ഷത്തെ യുവ പുരസ്‌ക്കാരം.
---- facebook comment plugin here -----