Kerala
ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം
തിരുവനന്തപുരം | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി നിരൂപകനും ഗ്രന്ഥകാരനുമായ ഇവി രാമകൃഷ്ണൻ. രാമകൃഷ്ണന്റെ സാഹിത്യ പഠനകൃതി മലയാള നോവലിന്റെ ദേശകാലങ്ങൾക്കാണ് അംഗീകാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 12 ന് സമർപ്പിക്കും.
ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതി.
1995 ൽ അക്ഷരവും ആധുനികതയും എന്ന പുസ്തകത്തിന് നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള അക്കാദമി പുരസ്‌കാരവും, ഓടക്കുഴൽ പുരസ്‌കാരങ്ങളും രാമകൃഷ്ണനു ലഭിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി ചെയർമാൻ മാധവ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള ബോർഡ് 24 ഇന്ത്യൻ ഭാഷകളിലെയും പുരസ്‌കാരം പ്രഖ്യാപിച്ചു.