Kerala
കൊച്ചിയില്‍ 6.68 കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ പിടിയില്‍
ക്യാപ്സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് 668 ഗ്രാം ലഹരി വസ്തു കടത്താന്‍ ശ്രമിച്ചത്

കൊച്ചി | കൊച്ചിയില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താനിരുന്ന 6.68 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയന്‍ പൗരന്‍ പിടിയിലായി.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍എയുടെ നേതൃത്വത്തിലാണ് കൊക്കെയിന്‍ പിടികൂടിയത്. ക്യാപ്സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് 668 ഗ്രാം ലഹരി വസ്തു കടത്താന്‍
ശ്രമിച്ചത്.
---- facebook comment plugin here -----