Connect with us

Kerala

മന്ത്രി പദവിയില്‍ നിന്ന് മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളി എ കെ ശശീന്ദ്രന്‍

മന്ത്രിമാറ്റ വാര്‍ത്തകള്‍ തള്ളി എന്‍ സി പി പ്രസിഡന്റ്‌ പി സി ചാക്കോയും രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല.

ദേശീയ-സംസ്ഥാന പാര്‍ട്ടി നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മന്ത്രിമാറ്റ വാര്‍ത്തകള്‍ തള്ളി പി സി ചാക്കോയും രംഗത്തെത്തി. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്‍െ പരിധിയില്‍ വരുന്ന കാര്യമല്ല അത്.

മന്ത്രിയെ മാറ്റാന്‍ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. ഡി സി സി അധ്യക്ഷന്മാരുടെ യോഗമാണ് ഇന്ന്് നടന്നത്. ഇന്ന് നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും വന്നില്ലെന്നും ചാക്കോ അറിയിച്ചു.

 

Latest