ICF
കേരളത്തിന്റെ സാഹോദര്യം നിലനിര്‍ത്തണം: ഐ സി എഫ് ഹാര്‍മണി കോണ്‍ക്ലേവ്
ഐ സി എഫ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മനാമ കെ സി എ ഹാളില്‍ സംഘടിപ്പിച്ച ഹാര്‍മണി കോണ്‍ക്ലേവ് കേരള വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
മനാമ | കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും മതസൗഹാര്‍ദവും തിരിച്ചുപിടിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് ഐ സി എഫ് ഹാര്‍മണി കോണ്‍ക്ലേവ് ആഹ്വാനം ചെയ്തു. മറ്റ് ജനവിഭാഗങ്ങൾക്കും ഇതര സമുദായങ്ങള്‍ക്കും മുറിവേല്‍ക്കാതിരിക്കാന്‍ പരസ്പരം കരുതലും ശ്രദ്ധയും ഉണ്ടാകണം. കേരളം സൗഹൃദത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കും ലോകത്തിന് തന്നെ മാതൃകയാണെന്നും അത് നിലനിര്‍ത്താന്‍ പ്രവാസ ലോകത്ത് ഐ സി എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെടുന്നുവെന്നും പരിപാടിയിൽ സംബന്ധിച്ച ബഹ്‌റൈനിലെ പ്രമുഖരായ സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
“സ്നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ” എന്ന ശീർഷകത്തിൽ മാർച്ച് 17 വരെ ഐ സി എഫ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മനാമ കെ സി എ ഹാളില്‍ സംഘടിപ്പിച്ച ഹാര്‍മണി കോണ്‍ക്ലേവ് കേരള വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ജന. സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ പ്രമേയ പ്രഭാഷണം നടത്തി. ഐ സി എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പി വി രാധാകൃഷ്ണ പിള്ള, സോമന്‍ ബേബി, ഡോ. പി വി ചെറിയാന്‍, ഫാദര്‍ ഷാബു ലോറന്‍സ്, സുബൈര്‍ കണ്ണൂര്‍, രാജു കല്ലുംപുറം, പി ഉണ്ണികൃഷ്ണന്‍, ഫ്രാന്‍സിസ് കൈതാരത്ത്, കെ ടി സലീം, ബശീര്‍ അമ്പലായി, പ്രദീപ് പത്തേരി, അബ്രഹാം ജോണ്‍, നിത്യന്‍ തോമസ്, ചെമ്പന്‍ ജലാല്‍, മൊയ്തീന്‍ കുട്ടി പുളിക്കല്‍, നിസാര്‍ കൊല്ലം, ഫസലൂല്‍ ഹഖ് സംസാരിച്ചു. വർഗീസ് കാരക്കൽ, പ്രദീപ് പുറവങ്കര, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, ലത്തീഫ് ആയഞ്ചേരി, കെ സി തോമസ്, സൽമാൻ ഫാരിസ്, പങ്കജ് നാഭൻ, റഫീഖ് അബ്ദുല്ല, മണിക്കുട്ടൻ, നൗഷാദ് മഞ്ഞപ്പാറ, അസീൽ അബ്ദുർറഹ്‌മാൻ, ഫിറോസ് തിരുവത്ര സംബന്ധിച്ചു.
ഐ സി എഫിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഐ സി എഫ് ജനറല്‍ സെക്രട്ടറി എം സി അബ്ദുല്‍ കരീം സ്വാഗതവും ശമീര്‍ പന്നൂര്‍ നന്ദിയും പറഞ്ഞു. ഷാനവാസ് മദനി, സിയാദ് വളപട്ടണം, ഹകീം സഖാഫി, ശംസു പൂക്കയിൽ, നിസാർ എടപ്പാൾ, മുസ്തഫ ഹാജി, നൗഫൽ മയ്യേരി, സി എച്ച് അശ്റഫ്, നൗഷാദ് കാസർകോട്, സമദ് കാക്കടവ്, ശംസു മാമ്പ നേതൃത്വം നൽകി.
ക്യാമ്പയിന്റെ ഭാഗമായി മാർച്ച് ആദ്യവാരം ‘സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍’ എന്ന പേരില്‍ ബഹ്‌റൈനിലെ എട്ട് സെന്‍ട്രലുകളില്‍ കേരളത്തിലെ എം എല്‍ എമാരെ പങ്കെടുപ്പിച്ച് ജനകീയ സദസ്സുകൾ നടക്കും. പ്രാദേശിക തലത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന “ചായച്ചര്‍ച്ചകള്‍” 42 യൂനിറ്റുകളിലും നടക്കും.