Connect with us

Kerala

കേരളത്തിന്റെ റെയില്‍വെ ഭാവി ഹൈസ്പീഡ് റെയില്‍വെ ലൈനില്‍: ഇ ശ്രീധരന്‍

അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം

Published

|

Last Updated

തിരുവനന്തപുരം |  മുതല്‍ കാസര്‍കോട് വരെയുള്ള ഒരു ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവി. അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം. ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ആവശ്യമാണ്. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ചെറുദൂരയാത്രക്ക് മെമു ഇലക്ട്രിക് ട്രെയിനുകളാണ് നല്ലത്. എന്നാല്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള റെയില്‍വെ ലൈന്‍ ശേഷി ഇല്ല. ഓട്ടോമാറ്റിക് സിഗ്‌നലിംഗ് വിത്ത് ഹൈസേഫ്റ്റി സ്റ്റാന്‍ഡേഡാണ് പരിഹാരം. വലിയ ചെലവില്ലാതെ ഇത് ചെയ്യാം. മതിയായ സാങ്കേതിക പരിജ്ഞാനം ഇവിടെയുണ്ട- ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു

Latest