Connect with us

Kerala

കേരള കാര്‍ഷിക സര്‍വ്വകലാശാല പി ജി പ്രവേശനം വൈകുന്നു; വിദ്യാര്‍ത്ഥികള്‍ അനിശ്ചിതത്വത്തില്‍

എം.എസ്സി. അഗ്രികള്‍ച്ചറല്‍/ ഹോള്‍ട്ടികള്‍ച്ചറല്‍ കോഴ്‌സുകളാണ് തുടങ്ങാന്‍ വൈകുന്നത്.

Published

|

Last Updated

തൃശൂർ | കേരള കാര്‍ഷിക സര്‍വകലാശാലാ പി ജി പ്രവേശന നടപടി നീളുന്നതായി പരാതി. ഒരു കുട്ടം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥ ചോദ്യം ചെയ്ത് പരാതി നല്‍കിയിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം തന്നെയാണ് നിഷേധിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചുണ്ടിക്കാട്ടി. എം.എസ്സി. അഗ്രികള്‍ച്ചറല്‍/ ഹോള്‍ട്ടികള്‍ച്ചറല്‍ കോഴ്‌സുകളാണ് തുടങ്ങാന്‍ വൈകുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ റാങ്ക് പട്ടികയും നടപടി ക്രമങ്ങളും അനുസരിച്ചാണ് കാർഷിക സർവകലാശാലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍ പ്രവേശനം പുരോഗമിക്കുകയാണ്. പലയിടത്തും ക്ലാസ് വരെ തുടങ്ങി കഴിഞ്ഞു. എന്നാല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രവേശന നടപടികള്‍ ഇതുവരെ തുടങ്ങാത്തത് വിദ്യാര്‍ത്ഥികളെ അനിശ്ചിതത്തത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പലരും കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകളിള്‍ പ്രവേശനം നേടുന്ന സ്ഥിതിയുമുണ്ട്.

എന്നാല്‍ പ്രവേശന നടപടികള്‍ പുരാഗമിക്കുകയാണെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. ബിരുദ കോഴ്‌സുകളുടെ അവസാന സെമസ്റ്റര്‍ അടുത്തിടെയാണ് സര്‍വകലാശാലയില്‍ പൂര്‍ത്തിയായത്. അതുകൊണ്ട് അവര്‍ക്കുകൂടി അവസരം നല്‍കാനാണ് പി.ജി. കോഴ്‌സുകള്‍ തുടങ്ങാന്‍ വൈകിയതെന്നും അതികൃതര്‍ വ്യക്തമാക്കുന്നു.

Latest