Connect with us

National

വന്യമൃഗശല്യം തടയാന്‍ കേരളവും കര്‍ണാടകവും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി

അന്തര്‍സംസ്ഥാന സഹകരണ കരാറില്‍ കേരളവും കര്‍ണാടകയും ഒപ്പ് വെച്ചു

Published

|

Last Updated

ബന്ദിപ്പൂര്‍ | വന്യമൃഗ ശല്യം തടയാന്‍ കേരളവും കര്‍ണാടകയും അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പ് വെച്ചു. നാല് ലക്ഷ്യങ്ങള്‍ ഉള്‍പെടുത്തിയ കരാറിലാണ് ഇരു സംസ്ഥാനവും ഒപ്പ് വെച്ചത്. ബന്ദിപൂരില്‍ വെച്ച് ചേര്‍ന്ന കേരള, തമിഴ്‌നാട്,കര്‍ണാടക വനം മന്ത്രിമാരുടെ യോഗം പൂര്‍ത്തിയായി. തമിഴ്‌നാട് വനം മന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്.

മനുഷ്യ- മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കരാറിലെ നാല് ലക്ഷ്യങ്ങള്‍. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന് കേരള വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഈ ആവശ്യങ്ങളെ തമിഴ്‌നാടും കര്‍ണാടകയും പിന്തുണച്ചു. കര്‍ണാടകയിലെ ആനകളെ തടയാനുള്ള റെയില്‍ ഫെന്‍സിങിന് കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി ഖാന്‍ഡ്രെ കുറ്റപ്പെടുത്തി.

Latest