Connect with us

Kerala

കേരള ബേങ്ക് ഒഴിവുകള്‍ പി എസ് സിക്ക് വിടാന്‍ തീരുമാനം

അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനാമായി.

Published

|

Last Updated

തിരുവനന്തപുരം |  കേരള ബേങ്ക് ഒഴിവുകള്‍ നികത്തുന്നതിന് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം. ഏപ്രില്‍ 12 ന് കൂടിയ കേരള ബേങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെയുളള വ്യത്യസ്ത തസ്തികകളില്‍ അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും യോഗത്തില്‍ തീരുമാനാമായി.

കേരള ബേങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മുന്‍ഗണനാ വിഭാഗം ഓഫീസര്‍, ഐടി ഓഫീസര്‍, പ്രോജക്ട് സ്‌പെഷ്യലിസ്റ്റ്/ ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ & സിവില്‍), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക്/കാഷ്യര്‍, റിസപ്ഷനിസ്റ്റ്/ പിബിഎക്‌സ് ഓപ്പറേറ്റര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് തീരുമാനം.

ജീവനക്കാരുടെ യൂണിയനുകള്‍ നിരന്തരമായി പ്രമോഷന്‍ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായതും സാങ്കേതികവുമായ ചില തടസ്സങ്ങളാല്‍ സാധിച്ചിരുന്നില്ല. കാരണം പ്രമോഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ബേങ്ക് രൂപീകരണശേഷം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രമോഷന്‍ ആണിത്.

 

Latest