Connect with us

karuvannur bank

കൃത്രിമം നടത്തി വെട്ടിലായ സ്ഥാപനങ്ങളെ കരകയറ്റാനുള്ള ബാധ്യത കേരളാ ബാങ്കിനില്ല: ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍

കേരള ബാങ്ക് എന്തെങ്കിലും ചെയ്യണമെന്നു സഹകരണ വകുപ്പ് പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കും.

Published

|

Last Updated

തിരുവനന്തപുരം | കൃത്രിമം നടത്തി വെട്ടിലായ സ്ഥാപനങ്ങളെ കരകയറ്റാനുള്ള ബാധ്യത കേരളാ ബാങ്കിനില്ലെന്നു ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍. ആര്‍ ബി ഐയും നബാഡിന്റെയും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ കേരള ബാങ്ക് പ്രവര്‍ത്തിക്കു.

കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം നല്‍കേണ്ട ബാധ്യതയൊന്നും കേരള ബാങ്കിനില്ല. കേരളാ ബാങ്ക് 50 കോടി കൊടുക്കും, എ കെ ജി സെന്ററില്‍ യോഗം വിളിപ്പിച്ചത് കാശ് കൊടുപ്പിക്കാനാണ് തുടങ്ങിയ മാധ്യമവാര്‍ത്തകളെല്ലാം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇന്നുവരെ പാര്‍ട്ടി ഇടപെട്ടിട്ടില്ല.

കേരള ബാങ്കിന്റെ സഹായം വേണമെന്ന ഒരു അഭ്യര്‍ഥന ആരും മുന്നോട്ടുവച്ചില്ല. ക്രമക്കേട് നടത്തി ഞങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ് ആരും അഭയം തേടുമെന്ന് കരുതുന്നില്ല. കേരള ബാങ്ക് എന്തെങ്കിലും ചെയ്യണമെന്നു സഹകരണ വകുപ്പ് പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കും. കരുവന്നൂരില്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest