Connect with us

Kerala

കേരള ബേങ്കില്‍ ജോലി വാഗ്ദാനം ചെയത് തട്ടിപ്പ്

കേരള ബേങ്കിലെ ക്ലാര്‍ക്ക് നിയമനത്തിന്റെ പേരിലാണ് പലരില്‍ നിന്നായി കണ്ണൂര്‍ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം തട്ടിയെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | കേരള ബേങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും രണ്ടംഗ സംഘം പണം തട്ടി. മലമ്പുഴ എംഎല്‍എ എ പ്രഭാകരന്റേയും സിപിഎം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലായിരുന്നു ജോലി തട്ടിപ്പ്.തട്ടിപ്പിനെതിരെ പ്രഭാകരന്‍ എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

കേരള ബേങ്കിലെ ക്ലാര്‍ക്ക് നിയമനത്തിന്റെ പേരിലാണ് പലരില്‍ നിന്നായി കണ്ണൂര്‍ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം തട്ടിയെടുത്തത്. മലമ്പുഴ എംഎല്‍എ എ പ്രഭാകരന്റെയും സിപിഎം പാലക്കാട്,കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങള്‍ക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട എ പ്രഭാകരന്‍ എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. എംഎല്‍എയുമായോ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന്, ഭരണകക്ഷി നേതാക്കളെ മറയാക്കാന്‍ ശ്രമിച്ചത്.എംഎല്‍എയുടെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു.

Latest