Connect with us

Kerala

കേരള ബേങ്ക്; ഒഴിവുകളില്‍ നിയമനത്തിനുള്ള നടപടി സ്വീകരിക്കാന്‍ പി എസ് സിയോട് ആവശ്യപ്പെട്ടതായി മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരള ബേങ്കില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ഒഴിവുകള്‍ ഉള്‍പ്പടെ മുന്നില്‍ കണ്ട് ആയിരത്തിലധികം തസ്തികകളിലേക്ക് നിയമനം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പി എസ് സിയോട് ആവശ്യപ്പെട്ടതായി സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിന് ശേഷം വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ പി എസ് സി ആരംഭിച്ചിട്ടുണ്ട്.

 

Latest