Kerala
മുണ്ടകൈ-ചൂരല്‍മല ദുരന്തബാധിതരുടെ 3.86 കോടിയുടെ വായ്പ എഴുതിത്തള്ളി കേരള ബേങ്ക്
വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്

വയനാട് | മുണ്ടകൈ-ചൂരല്‍മല ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളി കേരള ബേങ്ക്. വായ്പ എഴുതി തള്ളാന്‍ 2024 ഓഗസ്റ്റ് 12ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
മരണപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, ഭുമി നഷ്ടപ്പെട്ടവര്‍, സ്ഥാപനം നഷ്ടപ്പെട്ടവര്‍, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവര്‍, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവര്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്.
ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും കേരളാ ബേങ്ക് തീരുമാനിച്ചിട്ടുണ്ട്. പരമാവധി രണ്ട് ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പാക്കാനാണ് ബേങ്ക് തീരുമാനം.
---- facebook comment plugin here -----