karuvannur bank
കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാന്‍ കേരള ബാങ്ക് 12 കോടി രൂപ കൊടുക്കും: മന്ത്രി വി എന്‍ വാസവന്‍
നിക്ഷേപങ്ങള്‍ പൂര്‍ണമായി കൊടുത്ത് തീര്‍ക്കും
തൃശൂര്‍ | കരുവന്നൂര്‍ ബാങ്കില്‍ നിന്നു നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുത്തെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാന്‍ കേരള ബാങ്കില്‍ നിന്ന് 12 കോടി രൂപ കൊടുക്കുമെന്നും കേരള ബാങ്കില്‍ കരവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച പണമാണിതെന്നും അദ്ദേഹം പറഞ്ഞു. 206 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത്. നിക്ഷേപങ്ങള്‍ പൂര്‍ണമായി കൊടുത്ത് തീര്‍ക്കും. ഇതിനായി 50 കോടി സമാഹരിക്കും. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ നവംബറിനുള്ളില്‍ നല്‍കുമെന്നും കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ചു കോടി രൂപ കരുവന്നൂര്‍ ബാങ്കിന് കൊടുക്കും.
ബാങ്കില്‍ വീണ്ടും വായ്പകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ അഞ്ചു കോടി രൂപയുടെ വായ്പകള്‍ നല്‍കി. ഇതിനിടെയാണ് ഇ ഡി വന്ന് രേഖകള്‍ കൊണ്ടുപോയതെന്നും മന്ത്രി പറഞ്ഞു. 162 ആധാരങ്ങളാണ് ഇ ഡി ബാങ്കില്‍ നിന്നു കൊണ്ടു പോയത്. ഇ ഡിയുടെ നടപടി ബാങ്കിന്റെ തിരിച്ചു വരവിനെ കാര്യമായി ബാധിച്ചു. ഇ ഡി കള്ളപ്പണം പിടിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഈ അന്വേഷണങ്ങള്‍ വളഞ്ഞ വഴിയിലൂടെ അവരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്കിലെ ചുമതലക്കാരനയി നിയോ ഗിക്കും. സഹകരണ ബാങ്കുകളില്‍ ആഴ്ചയില്‍ ഓഡിറ്റ് നടത്തുമെന്നും കരുവന്നൂര്‍ ആവര്‍ ത്തി ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂരില്‍ 2011 മുതല്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ക്രമക്കേടിനെ സംബന്ധിച്ച് 2019 ല്‍ പരാതി ലഭിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് 18 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.