Kerala
തദ്ദേശസ്വയംഭരണ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം: മന്ത്രി എംബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പും നഗരസഭകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സംയുക്തമായിമായി ചേര്‍ന്നാണ് കെസ്മാര്‍ട്ട് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
കൊച്ചി | നവകേരള നിര്‍മ്മിതിയിലേക്കുള്ള പുതിയ ചുവടുവെപ്പും ,മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതുവത്സര സമ്മാനവുമാണ് കെ സ്മാര്‍ട്ട് എന്ന് മന്ത്രി എംബി രാജേഷ്.
കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേന്‍ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.കെ സ്മാര്‍ട്ട് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഓണ്‍ലൈനില്‍ തന്നെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ലഭ്യമാകും. കരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമാക്കി മാറ്റാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഉള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശീയതലത്തില്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ജനന/ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വാട്‌സ്ആപ്പിലും ഇ മെയിലിലുമായി ലഭിക്കും. കെ സ്മാര്‍ട്ട് പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സൃഷ്ടിച്ചിട്ടുണ്ടെന്നും ,ജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ വകുപ്പും നഗരസഭകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സംയുക്തമായിമായി ചേര്‍ന്നാണ് കെസ്മാര്‍ട്ട് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.