Connect with us

Kerala

സന്തോഷ് ട്രോഫിയില്‍ കേരളം-ബംഗാള്‍ കലാശപ്പോരാട്ടം

46മത് തവണ സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന ബംഗാള്‍ 32 തവണ ജേതാക്കളായിട്ടുണ്ട്

Published

|

Last Updated

മഞ്ചേരി |  സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ മണിപ്പുരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പശ്ചിമ ബംഗാള്‍ പരാജയപ്പെടുത്തിയത്.് 46മത് തവണ സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന ബംഗാള്‍ 32 തവണ ജേതാക്കളായിട്ടുണ്ട്. മേയ് രണ്ടിന് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

മണിപ്പുരിനെതിരേ രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തായിരുന്നു ബംഗാളിന്റെ തുടക്കം. ബോക്സിന് പുറത്തുവെച്ച് സുജിത് സിങ് അടിച്ച പന്ത് മണിപ്പുര്‍ ഗോള്‍കീപ്പറുടെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു. ഏറെ താമസിയാതെ രണ്ടാമത്തെ ഗോളും പിറന്നു.

ഏഴാം മിനിറ്റില്‍ ഫര്‍ദിന്‍ അലി മൊല്ലയാണ് ബംഗാളിന്റെ രണ്ടാം ഗോള്‍ നേടി. പിന്നാലെ 32, 41 മിനിറ്റുകളില്‍ മണിപ്പുരിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 74-ാം മിനിറ്റില്‍ ബംഗാള്‍ മൂന്നാം ഗോളോടെ മത്സരം തങ്ങളുടേതാക്കി മാറ്റുകയായിരുന്നു.

Latest