Connect with us

Sports

ജംഷഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം

Published

|

Last Updated

ജംഷഡ്പൂര്‍ | ഐ എസ് എല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പൂരിനെതിരെ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 23ാം മിനുട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസിലൂടെ ബ്ലാസ്റ്റേഴ്സാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്.

ഇമ്മാനുവല്‍ ജസ്റ്റിനില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡയമന്റകോസ് ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് വലയില്‍ കയറി. 45ാം മിനുട്ടില്‍ ജാവിയര്‍ സിവേരിയോയിലൂടെ ജംഷഡ്പൂര്‍ സമനിലപിടിച്ചു.
95ാം മിനുട്ടില്‍ ഡയമന്റാകോസിന്റെ ബോക്സിനുള്ളില്‍ നിന്നുള്ള ഗോളെന്ന് ഉറച്ച ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ ടി പി രഹനേഷ് ഉജ്ജ്വലമായി ക്ലിയര്‍ ചെയ്തു. കൗണ്ടര്‍ അറ്റാക്കിലൂടെ ജംഷഡ്പൂര്‍ മുന്നേറിയെങ്കിലും സ്റ്റെവനോവിച്ചിന്റെ ഷോട്ട് കരണ്‍ജിത്ത് സേവ് ചെയ്തു. പന്താധിപത്യത്തില്‍ (41 ശതമാനം) പിന്നിലായെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ (20) ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകള്‍ പായിച്ചു.

19 മത്സരങ്ങളില്‍ 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും 20 കളികളില്‍ 21 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്തുമാണ്.
19 മത്സരങ്ങളില്‍ ഒന്പത് ജയവും മൂന്ന് സമനിലയും ഏഴ് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടില്‍ . ഇനി ഈസ്റ്റ് ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ് സിയും ഒഡിഷ എഫ് സിയും തമ്മില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

 

Latest