Connect with us

Kerala

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി മിലോസ് ഡ്രിന്‍സിച്ചിന്റെ കരാര്‍ 2026 വരെ നീട്ടി

ടീമിന്റെ വിജയത്തില്‍ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം.

Published

|

Last Updated

കൊച്ചി| മോണ്ടെനെഗ്രിന്‍ സെന്റര്‍ ബാക്ക് മിലോസ് ഡ്രിന്‍സിച്ചിന്റെ കരാര്‍ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. ടീമിന്റെ വിജയത്തില്‍ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം.

2023ല്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നത് മുതല്‍ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരന്‍. തന്റെ ആദ്യ സീസണില്‍, മിലോസ് 22 മത്സരങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തി. ഒരു പ്രതിരോധ നായകനെന്ന നിലയില്‍ മാത്രമല്ല നിര്‍ണായക ഗോളുകള്‍ക്കും സംഭാവന നല്‍കി. ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ കളി ശൈലി ആരാധകരില്‍ നിന്നും ടീമംഗങ്ങളില്‍ നിന്നും ഒരുപോലെ പ്രശംസ നേടി കൊടുത്തിട്ടുണ്ട് .

മിലോസിന്റെ കരാര്‍ നീട്ടിയതിലൂടെ ക്ലബ്ബിന്റെ പ്രതിരോധ വിഭാഗം ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രകടനം നടത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ സമര്‍പ്പണത്തെ അടിവരയിടുന്നു. വരും സീസണുകളിലും ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മിലോസ് ഒരു അനിവാര്യ സമ്പത്തായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉറപ്പുണ്ട്.

കരാര്‍ നീട്ടിയതിനെക്കുറിച്ച് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്:

‘മികച്ച പ്രകടനവും, നേതൃഗുണവും, നിശ്ചയദാര്‍ഢ്യമുള്ള ഒരു കളിക്കാരനാണ് മിലോസ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ ഒരു നല്ല സീസണിനായി ഞാന്‍ കാത്തിരിക്കുകയാണ്.’

കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാര്‍ പുതുക്കിയതിനെ കുറിച്ച് മിലോസ്:

‘കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള എന്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിന്റെ കാഴ്ചപ്പാടും എന്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, തുടര്‍ന്നും സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.’

സമീപകാലത്ത് സൈന്‍ ചെയ്ത വിദേശ താരം അലക്സാണ്ടര്‍ കോഫിനൊപ്പം മിലോസിന്റെ സാന്നിധ്യം പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.

 

 

---- facebook comment plugin here -----

Latest