Kerala
ഗോവ എഫ്‌സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്
തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങി

കൊച്ചി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഗോവ എഫ് സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ ആദ്യം തന്നെ ഗോവ ലീഡ് നേടി. 46-ാം മിനിറ്റില്‍ ഐക്കര്‍ ഗുവറോറ്റേക്സ്നയിലൂടെയായിരുന്നു ഗോവ ഗോള്‍ വല കുലുക്കിയത്.73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറിലൂടെയായിരുന്നു ഗോവയുടെ രണ്ടാം ഗോള്‍.
ജാംഷഡ് പൂര്‍, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവര്‍ക്കെതിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇനുയുള്ള മത്സരങ്ങള്‍.
ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്
---- facebook comment plugin here -----