Ongoing News
ഐ എസ് എൽ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ്
രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്

കൊച്ചി | ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പഞ്ചാബ് എഫ് സിയോടാണ് തോൽവി. ഇഞ്ച്വറി ടൈമിൽ 95ആം മിനുട്ടിൽ ആയിരുന്നു പഞ്ചാബിന്റെ വിജയ ഗോൾ.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ച് മിനിറ്റ് ഇൻജറി ടൈമിലുമായാണ് ഗോളുകൾ പിറന്നത്.
പഞ്ചാബ് എഫ്‍സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ നേടി.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലവട്ടം കയ്യാങ്കളിയുണ്ടായിരുന്നു.