Connect with us

Kerala

സര്‍ഫാസി ആക്ടില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ല; അഭിരാമിയുടെ മരണത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍

ആര്‍ബിഐ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബേങ്കുകള്‍ക്ക് ബാധ്യതയുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്ര സര്‍ക്കാറിന്റെ സര്‍ഫാസി ആക്ടിന് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും എതിരാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കൊല്ലത്ത് വീട്ടിന് മുന്നില്‍ കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് അഭിരാമി എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബേങ്ക ജപ്തി ചെയ്തില്ലല്ലോ എന്ന് ആദ്യം പ്രതികരിച്ച മന്ത്രി ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സര്‍ക്കാര്‍ നിലപാട് അറിയിക്കാമെന്ന് വ്യക്തമാക്കി. ജപ്തി ചെയ്യുന്ന സര്‍ഫാസി ആക്ട് കേന്ദ്ര നിയമമാണ് .എന്നാല്‍ സര്‍ക്കാര്‍ ഇതിന് എതിരാണ് .  ആര്‍ബിഐ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബേങ്കുകള്‍ക്ക് ബാധ്യതയുണ്ട്. സര്‍ഫാസി ആക്ടില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ല എന്നും മന്ത്രി പറഞ്ഞു

Latest