Kerala
പ്രതിഷേധ മാര്‍ച്ചിനിടെ കുഴഞ്ഞുവീണ കേരള കോണ്‍ഗ്രസ് നേതാവ് മരിച്ചു
സംസ്ഥാന കമ്മിറ്റി അംഗം എം കെ ചന്ദ്രനാണ് മരിച്ചത്
ഇടുക്കി | പ്രതിഷേധ മാര്‍ച്ചിനിടെ കുഴഞ്ഞുവീണ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം നേതാവ് മരിച്ചു. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ ഒളമറ്റം മലേപ്പറമ്പില്‍ എം കെ ചന്ദ്രന്‍ (58) ആണ് മരിച്ചത്.
വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ തൊടുപുഴ കെ എസ് ബി ഓഫീസിലേക്ക് കേരള കോണ്‍ഗ്രസ്സ് യുവജന വിഭാഗം നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്‌കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഷീല ഒളമറ്റം (കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജ് ജീവനക്കാരി), മക്കള്‍: അനില്‍ കുമാര്‍ എം സി, അനിമോന്‍ എം സി. മരുമക്കള്‍: ധനലക്ഷ്മി, അനില്‍കുമാര്‍.
---- facebook comment plugin here -----